അത്യാഹിതത്തെത്തുടര്‍ന്ന് വിമാനം സിംഗപ്പൂര്‍ എത്തും മുന്‍പ് ബാങ്കോക്കിലേക്ക് തിരിച്ചുവിട്ടു. 211 യാത്രക്കാരും പതിനെട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തായ്ലന്‍ഡ് അധികൃതരുമായി ബന്ധപ്പെട്ട്, പരുക്കേറ്റ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ സഹായങ്ങള്‍ക്കായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയച്ചിട്ടുമുണ്ട്.
മ്യാന്‍മര്‍ ~ തായ്ലന്‍ഡ് അതിര്‍ത്തിയോട് അടുത്താണ് രൂക്ഷമായ ടര്‍ബുലന്‍സ് അനുഭവപ്പെട്ടത്. വായുമര്‍ദത്തിലെ വ്യതിയാനമാണ് ഈ പ്രതിഭാസം.
രണ്ടു വര്‍ഷം മുന്‍പ് മുംബൈ ~ ദുര്‍ഗാപുര്‍ വിമാനത്തിലും സമാന സംഭവത്തില്‍ 14 യാത്രക്കാര്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും പരുക്കേറ്റിരുന്നു. ഇതിലൊരാള്‍ക്ക് രണ്ടു മാസത്തെ ചികിത്സയ്ക്കു ശേഷം ജീവന്‍ നഷ്ടമാകുകയും ചെയ്തു.

Comments: